Discoverകുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Claim Ownership

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Author: Mathrubhumi

Subscribed: 25Played: 279
Share

Description

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
283 Episodes
Reverse
വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌
ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറിക്കിടക്കുന്നു.  കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.  സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
 രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികള്‍ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്‌മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മിത്രവര്‍മന്റെയത്രയും മകനൊന്നും മകന് ഉണ്ടായിരുന്നു.  ഹോസ്റ്റ്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു:  ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കാടിനോട് ചേര്‍ന്ന ഒരുഗ്രാമത്തില്‍ എല്ലാവര്‍ഷവും മരംവെട്ട് മത്സരം നടത്താറുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍  വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. മഴു ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ മരംമുറിക്കുന്ന ആളാണ് വിജയി. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ഒരിക്കല്‍ ഒരു സന്യാസി ഭിക്ഷയാചിച്ച് ഒരു വീടിനുമുന്നിലെത്തി. ഒരു സ്ത്രീയാണ് പുറത്തേക്ക് വന്നത്. അവര്‍ സന്യാസിയുടെ പാത്രത്തിലേക്ക് ഭിക്ഷയിട്ടതിനുശേഷം പറഞ്ഞു.  സ്വാമി കുറെ കാലമായി പല പ്രശ്‌നങ്ങളും എന്റെ മനസിലെ അലട്ടുന്നുണ്ട്. മനസ് ശാന്തമാക്കാനുള്ള ഉപദേശം അങ്ങ് തരുമോ?  സന്തോഷ് വള്ളിക്കോട് എഴുതിയ കഥ ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 വലിയ പണക്കൊതിയനായിരുന്നു ഉയദവര്‍മന്‍ രാജാവ്. സമ്പത്ത് ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ധാരാളം സ്വര്‍ണവും രത്‌നവുമൊക്കെ അങ്ങനെ അദ്ദേഹം സമ്പാദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍  
പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. പണ്ഡിതന്‍ മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളയാളാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
അറേബ്യയിലെ ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ആളുകളുംകൂടി മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. പണ്ഡിതന്‍ ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരാകട്ടെ ഒട്ടകങ്ങളുടെ പുറത്തും.  പണ്ഡിതന് എന്തുസംഭവിച്ചു എന്ന് കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
 ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും.  ഒരിക്കല്‍ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത ഗ്രാമത്തിലെത്താന്‍ . സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഒരുദിവസം അധ്യാപകന്‍ ക്ലാസില്‍ വലിയൊരു സ്ഫടികപ്പാത്രവും ചില പൊതിക്കെട്ടുകളുമായാണ് വന്നത്. എന്നിട്ട് പറഞ്ഞു:  ഇന്ന് ഞാന്‍ പുസ്തകത്തിലില്ലാത്ത ഒരു പാഠമാണ് പഠിപ്പിക്കാന്‍ പോകുന്നത്.  സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്; ഷൈന രഞ്ജിത്ത് സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കടല്‍ത്തീരത്തിനടുത്തായി ഒരു കര്‍ഷകന്  വലിയൊരു കൃഷിയിടം ഉണ്ടായിരുന്നു.  കൃഷിത്തോട്ടത്തിന് പുറമേ കര്‍ഷകന്‍ പശുക്കളെയും കോഴികളെയും ഒക്കെ വളര്‍ത്തിയിരുന്നു. അയാള്‍ ഒറ്റയ്ക്കാണ് കൃഷിപ്പണി ചെയ്യുന്നത്. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
 ഒരു ദിവസം ഒരു തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു  അപ്പോഴാണ് ഒരു തേള് ആ വഴി വന്നത്. അവന്‍ തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല. എന്നിട്ട് എന്തു സംഭവിച്ചു തേളിനെ തവള സഹായിച്ചു കാണുമോ ? ബാക്കി കഥ. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  
ഒരിക്കല്‍ ഒരു വേടന്റെ വലയില്‍ ഒരു കൊച്ചുപക്ഷി കുരുങ്ങി.പക്ഷി വേടനോട് പറഞ്ഞു എന്റെ കൊച്ചു ശരീരംകൊണ്ട് നിന്റെ വിശപ്പ് മാറാന്‍ പോകുന്നില്ല. എന്നെ ഇപ്പോള്‍ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് വിലപിടിച്ച മൂന്ന് ഉപദേശങ്ങള്‍ നല്‍കാം. പായിപ്ര രാധാകൃഷ്ണന്‍ എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്   
 പണ്ട് ബുദ്ധന്റെ കാലത്ത് ആളുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് സ്വര്‍ഗത്തില്‍ത്തന്നെ എത്തിച്ചേരാനായി പ്രത്യേകം പൂജകള്‍നടത്തുമായിരുന്നു. മണ്‍പാത്രത്തില്‍ ചെറിയ കല്ലുകള്‍ ഇട്ട് പുഴയിലിറങ്ങി പൂജാരികളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും പൂജകളുമൊക്കെ നടത്തും. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
മഹാ ക്രൂരനായിരുന്നു ലിയോ രാജാവ്. ആര് എന്ത് ചെറിയ കുറ്റം ചെയ്താലും വധശിക്ഷയാണ് വിധിക്കുന്നത്.ഒരിക്കല്‍ തന്റെ രാജ്യത്തുള്ള ഡാനിയല്‍ എന്ന യുവാവ് രാജാവിന്റെ ഭരണത്തെ വിമര്‍ശിച്ച് സംസാരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്  മിക്‌സിങ്; എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
loading
Comments 
loading